കൊച്ചി (www.evisionnews.in): നീണ്ട ഇടവേളക്ക് ശേഷം സിദ്ധീഖ് ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കിംഗ് ലയര്‍ ഏപ്രില്‍ 1ന് തിയറ്ററുകളിലെത്തും. അനാവശ്യമായി നുണ പറയുന്ന സത്യനാരായണന്‍ എന്ന കഥാപാത്രത്തിലൂടെ എത്തുന്ന ദിലീപിനെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സത്യനാരായണന്റെ നായികയായി എത്തുന്നത് പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യനാണ്. ഫാഷന്‍ ഡിസൈനായ അഞ്ജലിയായിട്ടാണ് മഡോണ എത്തുന്നത്. ബാലു വര്‍ഗീസ്, ആശാ ശരത്, ജോയ് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
22 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധിഖും ലാലും ഒരുമിക്കുന്ന ചിത്രമാണ് കിംഗ് ലയര്‍. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ കഥ സിദ്ദീഖും സംവിധാനം ലാലും തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ഇരുവരും ചേര്‍ന്നാണ്. ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. സംഗീതം അലക്‌സ് പോള്‍, ക്യാമറ ആല്‍ബി. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മിക്കുന്നത്.

Post a Comment
0 Comments