Type Here to Get Search Results !

Bottom Ad

'സാന്ത്വനം ദമ്മാം കാസറഗോഡ് ചാപ്റ്റര്‍ നിലവില്‍ വന്നു

evisionnews

ദമ്മാം:(www.evisionnews.in)ദമ്മാമിലെ കാസറഗോഡ് ജില്ലക്കാരുടെ കുട്ടായ്മയായ  'സാന്ത്വനം ദമ്മാം കാസറഗോഡ് ചാപ്റ്റര്‍ നിലവില്‍ വന്നു.

സീക്കോ സഅദിയ്യ ഹാളില്‍ നടന്ന പ്രഖ്യാപന കണ്‍വെന്‍ഷന്‍ കുഞ്ചാര്‍ അബ്ബാസ് ഹാജിയുടെ അധ്യക്ഷതയില്‍ അബ്ദുറസാഖ് സഖാഫി അട്ടഗോളി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കാസര്‍കോട് ജില്ല മുന്‍ പ്രസിഡന്റ് ലത്തീഫ് സഅദി ഉര്‍മി വിഷയാവതരണം നടത്തി.സിദ്ദീഖ് സഖാഫി ഉര്‍മി സ്വാഗതവും ലത്തീഫ് പള്ളത്തട്ക നന്ദിയും പറഞ്ഞു.2016-2017 വര്‍ഷത്തെ പുതിയ ഭാരവാഹികളായി സിദ്ദീഖ് സഖാഫി ഉര്‍മി(പ്രസിഡന്റ്),അബ്ബാസ് ഹാജി കുഞ്ചാര്‍,അഹമദ് ഹാജി ആലമ്പാടി,അബ്ദുല്‍ റഹ്മാന്‍ മദനി പൊയ്യത്തബയല്‍,ഹബീബ് തലങ്കര,(വൈ.പ്രസിഡന്റ്),അബ്ദുല്‍ ലത്തീഫ് പള്ളത്തട്ക(ജന.സെക്രട്ടറി),മുഹമ്മദ് പുണ്ടൂര്‍,അഹമദ് പൂച്ചക്കാട്,മുനീര്‍ ആലമ്പാടി,എം.ടി അബ്ദുള്ള ബാപാലിപൊനം(ജോ.സെക്രട്ടറി),മൊയ്തീന്‍ ഹാജി കൊടിയമ്മ(ട്രഷറര്‍) എന്നിവരെയും,ഉപദേശക സമിതി അംഗങ്ങളായി സയ്യിദ് ശുകൂര്‍ അല്‍ഐദറൂസി,സയ്യിദ് മുസ്തഫ മുശൈഖ് മഞംപാറ,സയ്യിദ് ത്വാഹ തങ്ങള്‍ ചെറുവത്തൂര്‍,യൂസുഫ് സഅദി അയ്യന്‌കേരി ,ഹസൈനാര്‍ ഹാജി പജ്ജെയട്ട എന്നിവരെയും തിരഞ്ഞെടുത്തു.കൂടാതെ 16 അംഗ എക്‌സികുട്ടിവിനും രൂപം നല്‍കി
Tags

Post a Comment

0 Comments

Top Post Ad

Below Post Ad