Type Here to Get Search Results !

Bottom Ad

വേതന വര്‍ധനവ്: എറണാകുളത്ത് സ്വകാര്യ ബസ് സമരം തുടങ്ങി


കൊച്ചി (www.evisionnews.in): സര്‍ക്കാര്‍ അംഗീകരിച്ച മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് തുടങ്ങി. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങുമെന്നാണ് തൊഴിലാളികളുടെ മുന്നറിയിപ്പ്.

സര്‍ക്കാര്‍ അംഗീകരിച്ച വേതനം നല്‍കണമെന്നും എട്ട് മണിക്കൂര്‍ ജോലിക്ക് ശേഷം അധിക കൂലി നല്‍കണമെന്നും ആവശ്യമുണ്ട്. എന്നാല്‍ ഈ ആവശ്യങ്ങള്‍ പ്രായോഗികമല്ലെന്നാണ് ബസുടമകളുടെ വാദം. പ്രവര്‍ത്തി ദിവസമായതിനാല്‍ സമരം യാത്രക്കാരെ വലച്ചിട്ടുണ്ട്. അതേസമയം എല്ലാ ഡിപ്പോകളില്‍ നിന്നും പരമാവധി ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബസ് സമരം കാരണം വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad