Type Here to Get Search Results !

Bottom Ad

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉദുമയില്‍ തയ്യാര്‍: നീലകണ്ഠന്‍

കാസര്‍കോട്: (www.evisionnews.in) പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉദുമ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് കെ പി സി സി സെക്രട്ടറിയും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ സഹകാരിയുമായ കെ നീലകണ്ഠന്‍. അതേസമയം ഉദുമയില്‍ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് തന്റെ വിശ്വാസമെന്നും നീലകണ്ഠന്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ദിവസം തന്റെ ബയോഡാറ്റ ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്‍ ആവശ്യപ്പെട്ടതു പ്രകാരം കൈമാറിയിട്ടുണ്ട്. ഉദുമ മണ്ഡലത്തില്‍ സാധ്യതാപട്ടികയില്‍ കെ സുധാകരന്റെയും തന്റെയും പെരിയ ബാലകൃഷ്ണന്റെയും പേരുകളാണുള്ളത്. ഉദുമയില്‍ മത്സരിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്ന് കെ പി സി സി പ്രസിഡണ്ട് വി എം സുധീരനേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഉദുമ ഐ വിഭാഗത്തിന്റെ സീറ്റാണെന്നും നീലകണ്ഠന്‍ ഓര്‍മ്മിപ്പിച്ചു.

keywords: uduma-candidate-election-k-neelakandan

Post a Comment

0 Comments

Top Post Ad

Below Post Ad