Type Here to Get Search Results !

Bottom Ad

മല്ലത്ത് ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണം

ബോവിക്കാനം: (www.evisionnews.in)മല്ലം കേന്ദ്രമായി ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണമെന്ന് യൂത്ത് ലീഗ് മല്ലം ശാഖാ കമ്മിറ്റി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പിന്നോക്ക പട്ടികജാതി വിഭാഗക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിനു കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വാര്‍ഡാണ് മല്ലം. കൂടാതെ തീര്‍ത്ഥാടനത്തിനായി ദിനേന ആയിരക്കണക്കിനാളുകളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ മല്ലത്ത് എത്തിച്ചേരുന്നത്. 
ഇവര്‍ക്ക് വല്ല ശാരീരിക അസ്വസ്ഥതകളുണ്ടായാല്‍ നിലവില്‍ കിലോ മീറ്ററുകള്‍ക്കപ്പുറത്തെ ബോവിക്കാനത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ് യോഗം അഭിപ്രായപ്പെട്ടു. മുഹമ്മദ് കുഞ്ഞി ചാല്‍ക്കര അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയതു. ഷരീഫ് മല്ലത്ത് സ്വാഗതം പറഞ്ഞു. അബ്ബാസ് കൊളച്ചപ്പ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മന്‍സൂര്‍ മല്ലത്ത്, എം.കെ. ഷാഫി, ഷംസുദ്ദീന്‍ ചാല്‍ക്കര, ബദ്‌റുദ്ദീന്‍ കൊളച്ചപ്പ്, ബഷീര്‍ തോട്ടം, സിദ്ദീഖ് കൊളച്ചപ്പ്, അസ്‌റുദ്ദീന്‍, താജുദ്ദീന്‍, അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ സവാദ്, മുഹമ്മദലി പാറ, മുഹമ്മദ് ശിബിലി, അബ്ദുല്‍ അര്‍ഷാദ്, സിദ്ദീഖ് ചാല്‍ക്കര, സല്‍മാന്‍ ഫാരിസ്, ഇബ്രാഹിം ശാദുലി, മുഹമ്മദ് അജ്മല്‍ തന്‍വീര്‍, അബ്ദുല്‍ ഫാരിസ്, ശാഹിദ്, കെ.സി റഫീഖ് പ്രസംഗിച്ചു. 
ഭാരവാഹികള്‍: കെ.സി റഫീഖ് (പ്രസി), ഷഫീല്‍ മല്ലത്ത്, നിസാം ചെറക്കാല്‍, (വൈസ് പ്രസി), എം കുഞ്ഞി മല്ലം (ജന സെക്ര), ഖലീല്‍ തോട്ടം, ഖാദര്‍ കുമ്പളത്തോട്ടി (ജോ. സെക്ര), ബാഹിസ് കൊളച്ചപ്പ് (ട്രഷ)

Post a Comment

0 Comments

Top Post Ad

Below Post Ad