Type Here to Get Search Results !

Bottom Ad

എക്‌സൈസ് സംഘത്തെ ഗുണ്ടകള്‍ തടഞ്ഞ് മദ്യം കടത്തി


ബദിയടുക്ക: (www.evisionnews.in) എക്‌സൈസ് സംഘത്തെ തടഞ്ഞുവെച്ച് ഗുണ്ടാ സംഘം മദ്യം നിറച്ച ഓമ്‌നി വാന്‍ കടത്തി. പെര്‍ള ചെക്‌പോസ്റ്റില്‍ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കര്‍ണ്ണാടകയില്‍നിന്ന് മദ്യം കടത്തി വരികയായിരുന്ന കെ എല്‍ 14 എല്‍ 2826 വാനിനെ എക്‌സൈസിന്റെ സ്‌റ്റ്രൈകിങ് ഫോഴ്‌സ് പിന്തുടര്‍ന്ന് പെര്‍ള ചെക്‌പോസ്റ്റില്‍ തടഞ്ഞുവെച്ചിരുന്നു. ഇതിനിടയിലാണ് പെര്‍ളയിലെ ഗുണ്ടാ പടയെത്തി എക്‌സൈസുകാരെ കൈയേറ്റം ചെയ്ത്  വാന്‍ കടത്തിയത്. വാനില്‍ ലക്ഷങ്ങള്‍ മതിക്കുന്ന മദ്യം ഉണ്ടായിരുന്നു. രഹസ്യം വിവരം കിട്ടിയത് പ്രകാരമാണ് നീലേശ്വരത്ത്‌നിന്നെത്തിയ ഉദ്യോഗസ്ഥ സംഘം മദ്യവണ്ടിയെ കേരള അതിര്‍ത്തിയില്‍വെച്ച് വാനിനെ പിന്തുടര്‍ന്നത്.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടരുടെ പരാതി പ്രകാരം ബദിയടുക്ക പോലീസ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തു. അജയ്, രാജേഷ്, പ്രസാദ്, അരുണ്‍, ഗണേഷ്, ഉദയ തുടങ്ങി നൂറോളം പേര്‍ക്കെതിരെയാണ് കേസ്.
പെര്‍ലടൗണില്‍ വിഹരിക്കുന്ന ഗുണ്ടകളാണ് എക്‌സൈസുകാരെ തടഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്.പെര്‍ളയിലെ മഡ്ക്കകളിക്കും പൂഴികടത്തലിനും ഇതേഗുണ്ടാ സംഘമാണ് മുന്നിലുള്ളത്.ബാര്‍ നിരോധനം വന്നതോട് കൂടി മദ്യക്കടത്തിലാണ് ഈസംഘം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.


keywords: liquor-smuggle-excise-gang

Post a Comment

0 Comments

Top Post Ad

Below Post Ad