തളങ്കര: (www.evisionnews.in)തളങ്കരയില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യുവാക്കളില്‍ വര്‍ധിക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗം തടയാന്‍ സന്നദ്ധസംഘടനകളും നാട്ടുകാരും പോലീസും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടെ ലഹരി പ്രവഹിക്കുന്ന കേന്ദ്രങ്ങളെ കുറിച്ചും ഇതിന്റെ കരിയര്‍മാരെ കുറിച്ചുമുള്ള നടക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു.(www.evisionnews.in) തളങ്കര ഗ്രാമത്തിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ മത ആത്മീയ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ നേട്ടം കൊയ്ത പ്രദേശമാകെ അധോലോകത്തിന്റെ കാല്‍ച്ചുവട്ടിലമരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തളങ്കരയില്‍ പടരുന്ന ലഹരി ഉപഭോഗം ക്രമേണ കാസര്‍കോട് നഗരത്തെയാകെ വിഴുങ്ങുമെന്നും ഭയപ്പെടുന്നവരുണ്ട്. മാഫിയക്കെതിരെ പൊതുസമൂഹം ഉണര്‍ന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം തളങ്കര പടിഞ്ഞാറില്‍ ലഹരി സംഘത്തിന്റെ പിണിയാളുകള്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് ഇരുളിലേക്ക് കടന്നത്. പ്രദേശവാസികള്‍ക്കെതിരെയുള്ള സമൂഹവിരുദ്ധരുടെ മുന്നറിയിപ്പായും ഭീഷണിയായും വേണം ഇതിനെ കണക്കാക്കാന്‍. സകലമാന അധോലോക വിധ്വംസക ശക്തികളുടെയും ഒളിത്താവളമായി തളങ്കര മാറിയെന്നാണ് സമാധാന കാംക്ഷികളായ നാട്ടുകാര്‍ പറയുന്നത്.(www.evisionnews.in) ഭൂമിശാസ്ത്രപരമായ കിടപ്പും കുറ്റകൃത്യത്തിന് ശേഷം ടൗണ്‍ പോലീസിന്റെ പരിധിവിട്ട് ചെമ്പിരിക്കയിലെ വിജനമായ കടലോരത്തേക്ക് കടക്കാനുള്ള എളുപ്പമാര്‍ഗ്ഗവും അധോലോക സംഘങ്ങള്‍ക്ക് അനുഗ്രഹമാണ്.
മാലിക് ദീനാര്‍ പള്ളി പരിസരത്തെ മേല്‍പ്പാലത്തിന് മുകളിലും കീഴെയുമായി കഞ്ചാവുകാരുടെ പരസ്യമായ രഹസ്യ താവളങ്ങളുണ്ട്. പള്ളി പരിസരത്ത് തമ്പടിച്ച ഭിക്ഷാടകരെ ഉപയോഗിച്ചും കഞ്ചാവ് വില്‍പ്പന തകൃതിയാണ്. ഇതിനായി വേഷംമാറ്റിയ ഭിക്ഷാടകരെയും മാഫിയകള്‍ രംഗത്തിറക്കിയിട്ടുണ്ട്. പരിസരത്തെ സ്‌കൂളുകളിലെ ചില വിദ്യാര്‍ത്ഥികളെ കരുവാക്കിയും ലഹരി കടത്തും വില്‍പ്പനയും നേരത്തെ മുതല്‍ നടക്കുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ ഇതു കണ്ടുപിടിച്ചിട്ടും ഫലപ്രദമായ നടപടി ഇതിനെതിരെ ഉണ്ടായില്ല. മാഫിയ സംഘത്തിന് സമൂഹത്തിലെ ചില മാന്യന്മാരിലും പോലീസിലും സ്വാധീനമുണ്ടെന്നാണ് മറ്റൊരാരോപണം.(www.evisionnews.in) ഇതാണ് തളങ്കര കഞ്ചാവിന്റെ പറുദീസയായി സമീപനാളുകളില്‍ മുദ്രകുത്തപ്പെടാന്‍ കാരണമാക്കിയത്. ഇതിനെതിരെ സ്ഥലത്തെ മതമേലധ്യക്ഷന്മാരുടെയും കുടുംബശ്രീ,സ്‌പോരട്‌സ് ക്ലബ്ബുകള്‍, ജനമൈത്രി പോലീസ്, വായനാശാല കമ്മിറ്റികള്‍, ചൈല്‍ഡ്‌ലൈന്‍, ജാഗ്രതാസമിതി, മഹിളാസംഘടനകള്‍ അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും അധ്യാപക രക്ഷാകര്‍ത്തൃ സംഘടനകളുടെയും സക്രിയവും അടിയന്തിരവുമായ ഇടപെടലുകള്‍ അനിവാര്യമായിരിക്കുയാണ്. പ്രശസ്തമായ തളങ്കരയിലെ ആശുപത്രി സമുച്ചയത്തിന് നേര്‍ക്കും കഞ്ചാവ് മാഫിയ തിരിഞ്ഞതായാണ് പുതിയ വിവരം.
അതിനിടെ ലഹരി പുകയുന്ന തളങ്കരയെ സംബന്ധിച്ച് അജ്ഞാതനയച്ച വാട്ട്സ്ആപ്പ് പോസ്റ്റും വെറലാകുന്നു. മാഫിയ തലവന്‍മാരെ കുറിച്ചും ലഹരി സാധനങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകളാണ് ഒന്നിടവിട്ടുള്ള ദിവസങ്ങളിലായി അജ്ഞാതന്‍ അയക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ പരിസരം, തളങ്കര പടിഞ്ഞാര്‍ കുട്ടികളുടെ പാര്‍ക്ക്, ഹാര്‍ബര്‍ തുടങ്ങിയ പത്തോളം സ്ഥലങ്ങള്‍ വിവരിക്കുന്നുണ്ട്. ഇവിടങ്ങളില്‍ മൊത്തമായും ചില്ലറയായും ലഹരി സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ആരൊക്കെയാണ് വില്‍ക്കുന്നതും വാങ്ങുന്നതുമെന്നും നാട്ടിലെ എല്ലാ സംഘടനകള്‍ക്കും മണല്‍ തരിക്കു പോലും അറിയാമെന്നും ഭയംമൂലം ആരും പുറത്തു പറയുന്നില്ല എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
. വര്‍ഷങ്ങളായി കഞ്ചാവ് വിതരണം നടത്തുന്ന ഒരാളെ കുറിച്ചും പറയുന്നുണ്ട്. മതപരമായ എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കുകയും മതപരമായ വിഷയങ്ങളില്‍ നന്നായി സംസാരിക്കുകയും ചെയ്യുന്ന ഇയാള്‍, പക്ഷെ സ്വന്തമായി കഞ്ചാവ് വലിക്കാറില്ല. അമേരിക്കയിലെ മറീന ബീച്ചില്‍ ലഭിക്കുന്ന ലഹരി സാധനം മുതല്‍ ആന്ധ്രയിലെ വിഷം ചേര്‍ത്ത കഞ്ചാവ് വരെ തളങ്കരയില്‍ ലഭ്യമാണ്. (www.evisionnews.in) സ്ഥിരമായി ഇത് ഉപയോഗിച്ച തളങ്കരയിലെ ഒരു വിദ്യാര്‍ത്ഥിക്കും 30 വയസ്സിനു താഴെയുള്ള മറ്റു രണ്ടു പേര്‍ക്കും ഇപ്പോള്‍ ക്യാന്‍സര്‍ രോഗമാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇവര്‍ കഞ്ചാവ് ലഭിക്കുന്ന സ്ഥലവും ആദ്യമായി കഞ്ചാവ് നല്‍കിയ ആളുടെ പേരും ഡോക്ടറോടും പോലീസിനോടും പറഞ്ഞിട്ടുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഹരി മാഫിയ തലവന്‍മാരെ പറ്റി പോലീസിനു നന്നായി അറിയാമെന്നും അവര്‍ നടപടികള്‍ എടുക്കുന്നില്ല എന്നും പറയുന്നുണ്ട്. പിടിച്ചാല്‍ തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്നും വാട്ട്സ്ആപ്പ് പോസ്റ്റില്‍ വിവരിക്കുന്നു.
തളങ്കരയെന്ന, കാസര്‍കോട് നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ലഹരിയില്‍ മുക്കുന്ന സാമൂഹ്യ വിപത്തായി മാറിയ കഞ്ചാവ്-ലഹരി വില്‍പനയ്‌ക്കെതിരെ നവമാധ്യമങ്ങളിലൂടേയും ഫോണില്‍ നേരിട്ടും നിരവധി പരാതികളാണ് ഇ-വിഷനില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇതേതുടര്‍ന്നാണ് ഇ-വിഷന്റെ അന്വേഷസംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. ഇതിന്മേല്‍ നാട്ടിലും മറുനാട്ടിലുമുള്ള പ്രദേശവാസികള്‍ക്ക് പ്രതികരിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യാം. ഈ വിപത്തിനെതിരെ വരും ദിവസങ്ങളില്‍ വിശദമായ പൊതുചര്‍ച്ചയും ഇ-വിഷന്‍ നടത്തുന്നുണ്ട്.
തളങ്കരയെന്ന, കാസര്‍കോട് നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ലഹരിയില്‍ മുക്കുന്ന സാമൂഹ്യ വിപത്തായി മാറിയ കഞ്ചാവ്-ലഹരി വില്‍പനയ്‌ക്കെതിരെ നവമാധ്യമങ്ങളിലൂടേയും ഫോണില്‍ നേരിട്ടും നിരവധി പരാതികളാണ് ഇ-വിഷനില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇതേതുടര്‍ന്നാണ് ഇ-വിഷന്റെ അന്വേഷസംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. ഇതിന്മേല്‍ നാട്ടിലും മറുനാട്ടിലുമുള്ള പ്രദേശവാസികള്‍ക്ക് പ്രതികരിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യാം. ഈ വിപത്തിനെതിരെ വരും ദിവസങ്ങളില്‍ വിശദമായ പൊതുചര്‍ച്ചയും ഇ-വിഷന്‍ നടത്തുന്നുണ്ട്.
keywords : kasaragod-thalangara-kanjav-malikdeenar-mafia






Post a Comment
0 Comments