Type Here to Get Search Results !

Bottom Ad

ഇലക്ഷന്‍ ചെലവ് നിരീക്ഷിക്കാന്‍ ഫ്‌ളയിംഗ് സ്‌ക്വാഡിനെ നിയമിച്ചു

കാസര്‍കോട്:(www.evisionnews.in)നിയമസഭാ പൊതുതെരെഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളയിംഗ് സ്‌ക്വാഡിനെ നിയമിച്ചു. ജില്ലാതെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാകളക്ടര്‍ ഇ ദേവദാസന്‍ ആണ് സ്‌ക്വാഡിനെ നിയമിച്ചത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് അധികാരമുളള ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിന്റെ തലവന്മാര്‍. തൃക്കരിപ്പൂരില്‍ വെളളരിക്കുണ്ട് തഹസില്‍ദാര്‍ കെ രവികുമാര്‍, കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് വൈ എം സി സുകുമാരന്‍, ഉദുമ സര്‍വ്വെ ആന്റ് ലാന്റ് വിഭാഗം ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ വി തമ്പാന്‍, കാസര്‍കോട് കളക്ടറേറ്റ് സ്യൂട്ട് സീനിയര്‍ സൂപ്രണ്ട് എന്‍ ശ്രീകുമാര്‍, മഞ്ചേശ്വരം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) അലക്‌സ് മാത്യു എന്നിവരെയാണ് ഫ്‌ലയിംഗ് സ്‌ക്വാഡ് തലവന്മാരായി നിയോഗിച്ചിട്ടുളളത്. സ്‌ക്വാഡില്‍ ഒരു പോലീസ് ഓഫീസറും മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാരും ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് ഇലക്ഷന്‍ ചെലവ് സംബന്ധമായ പരാതികള്‍ സ്‌ക്വാഡിനെ അറിയിക്കാം.

Post a Comment

0 Comments

Top Post Ad

Below Post Ad