Type Here to Get Search Results !

Bottom Ad

ഭെല്‍ ഇ.എം.എല്‍ വ്യവസായ മന്ത്രി ഉന്നത തല യോഗം വിളിച്ച് ചർച്ച നടത്തി


തിരുവനന്തപുരം:(www.evisionnews.in) ഭെല്‍-ഇ.എം.എല്‍ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ , എ.അബ്ദുല്‍ റഹിമാന്‍ , ടി.കെ.രാജന്‍ , വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ , യൂണിയന്‍ നേതാക്കളായ കെ.പി.മുഹമ്മദ് അഷ്‌റഫ് , സി.അബ്ദുല്‍ റഷീദ്, വി.രത്‌നാകരന്‍ , ബുഷര്‍ ജംഹര്‍ , എ.വാസുദേവന്‍, വി.പവിത്രന്‍ , ഭെല്‍ ഇ.എം.എല്‍ എം.ഡി എസ്.ബസു , എച്ച്.ആര്‍ മാനേജര്‍ വി.സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad