Type Here to Get Search Results !

Bottom Ad

വ്യാജ ഡി.ഡി തട്ടിപ്പ്: കോടതിയില്‍ കുററപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: (www.evisionnews.in)വടക്കന്‍ കേരളത്തിലെ വിവിധ ജില്ലാ സഹകരണബാങ്കുകളുടെ വ്യാജ ഡി.ഡി നിര്‍മ്മിച്ച് അരക്കോടിയിലേറെ രൂപ തട്ടിയെടുത്തകേസില്‍ പ്രതിക ള്‍ക്കെതിരെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കണ്ണൂര്‍, കോടിയേരി പാറാല്‍ സ്വദേശി പി.സി ശങ്കരന്റെ മകന്‍ പി.സി പ്രേമചന്ദ്രന്‍ (55),കോഴിക്കോട് കൊയിലാണ്ടി എടക്കുളം ചെങ്ങോട്ടുകാവ് സ്വദേശി ബാലന്‍നായരുടെ മകന്‍ ടി.സുബീഷ് (35) എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമ ര്‍പ്പിച്ചത്.

2005 ഏപ്രില്‍ ഒന്നിന് മലപ്പുറം ജില്ലാ സഹകരണ ബാ ങ്കിന്റെ എടപ്പാള്‍ ശാഖയുടെ പേരില്‍ കൃത്രിമ ഡി.ഡി ഉണ്ടാക്കി ചെറുവത്തൂര്‍ ഗ്രാമീ ണ്‍ ബാങ്ക് ശാഖവഴി കാസര്‍കോട് ജില്ലാസഹകരണ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയിലേക്ക് കലക്ഷനയച്ച് 38000 രൂപ തട്ടിയ കേസിലും 2003 ഏപ്രില്‍ എട്ടിന് കോഴിക്കോട് ജില്ലാസഹകരണ ബാങ്കിന്റെ അഴിയൂര്‍ ബ്രാഞ്ചിന്റെ പേരിലുണ്ടാക്കി കാഞ്ഞങ്ങാട് ശ്രീ കൃഷ്ണ ടെക്സ്റ്റയില്‍സിന്റെ അക്കൗണ്ടില്‍ മാറാന്‍ കാസര്‍കോട് ജില്ലാബാങ്കിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ചിലേക്ക് അയച്ച് 2,10,000 രൂപ തട്ടിയ കേസിലുമാണ് ഹൊസ്ദുര്‍ഗ് ഒ ന്നാംക്ലാസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജി ല്ലകളില്‍ മാത്രമായി ഈ സംഘത്തിനെതിരെ രണ്ടുഡസനിലേറെ തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്. ഹൊസ്ദുര്‍ഗ് കോടതിയുടെ പരിധിയില്‍ നടന്ന തട്ടിപ്പ് കേസിന്റെ കുറ്റപത്രമാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചത്. മറ്റ് കോ ടതികളുടെ പരിധിയില്‍ നടന്ന തട്ടിപ്പ് കേസിന്റെ കുറ്റപത്രം അതാത് കോടതികളിലും സമര്‍പ്പിച്ചു.

കേസുകളുടെ ഗൗരവവും വ്യാപ്തിയും പരിഗണിച്ച് 2008 സെപ്തംബര്‍ 5 ന് കേസന്വേഷണം ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

നേരത്തെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഒന്നാംപ്രതിയായ പ്രേമചന്ദ്രനാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.

ഡി.ഡി ഇടപാടുകളെക്കുറിച്ച് നന്നായി അറിയുന്ന ഇയാള്‍ ബാങ്കുകളില്‍ നിന്നും ചെറിയ തുകയുടെ ഡിഡി സംഘടിപ്പിച്ച് ഡി.ഡിയിലെ സൈബര്‍ കോഡ്, മാസ്‌ക് കോഡ് സിഗ്‌നേച്ചറി കോഡ് എന്നിവ മനസിലാക്കി തന്റെ കമ്പ്യൂട്ടറില്‍ വിവിധ ബാങ്കുകളുടെ ഡി.ഡി കൃത്രിമമായി ഉണ്ടാക്കിയാണ് തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad