Type Here to Get Search Results !

Bottom Ad

കുഞ്ഞിരാമന്‍ ഉദുമയില്‍ തുടരും, തൃക്കരിപ്പൂരില്‍ എം.വി ബാലകൃഷ്ണന്‍


കാസര്‍കോട് (www.evisionnews.in): ഉദുമ നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി കെ കുഞ്ഞിരാമന്‍ വീണ്ടും മത്സരിക്കും. തൃക്കരിപ്പൂരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ എം.വി ബാലകൃഷ്ണനെ മത്സരിപ്പിക്കാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിനുള്ളില്‍ ധാരണയായതായി അറിയുന്നു. 

മഞ്ചേശ്വരത്ത് മുന്‍ ജില്ലാ പഞ്ചായത്തംഗവും സിപിഎം കുമ്പള ഏരിയ കമ്മിറ്റി അംഗവുമായ എം ശങ്കര്‍ റൈ ആയിരിക്കും സ്ഥാനാര്‍ത്ഥി. മൂവരുടെയും സ്ഥാനാര്‍ത്ഥിത്വത്തിന് ഞായറാഴ്ച തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ അംഗീകാരം നല്‍കും. ഈ വിവരം തിങ്കളാഴ്ച വിദ്യാനഗറിലെ എ.കെ.ജി മന്ദിരത്തില്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത ജില്ലാ കമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കും. സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങള്‍ക്കകം സംസ്ഥാന കമ്മിറ്റി നടത്തും. ജില്ലാ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ എം.പി പങ്കെടുക്കും. 

കാസര്‍കോട് നിയോജമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകും. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലും ചര്‍ച്ചയാകും. കാസര്‍കോട് മണ്ഡലം തങ്ങള്‍ക്ക് വേണ്ടെന്ന ഉറച്ച നിലപാടിലാണ് ഐഎന്‍എല്‍ നേതൃത്വം. ബിജെപിക്കും ലീഗിനുമെതിരെ ഐഎന്‍എല്‍ പ്രതിനിധി മത്സരിച്ചാല്‍ ഇത് ഗുണത്തേക്കാളെറെ ദോഷം ചെയ്യുമെന്നും ബിജെപി ഇത് മുതലാക്കി വര്‍ഗ്ഗീയത ആളിക്കത്തിച്ച് സിപിഎം അനുഭാവികളുടെയടക്കം വോട്ടുകള്‍ അടിച്ചു മാറ്റുമെന്നും ഐഎന്‍എല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഇതേ വികാരം തന്നെയാണ് സിപിഎമ്മിനകത്തുമുള്ളത്. കാസര്‍കോട്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് അണികളുടെയും പ്രവര്‍ത്തകരുടെയും ശക്തമായ ആവശ്യം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാല്‍ തെരഞ്ഞെടുപ്പ് പോരില്‍ കടുത്ത മത്സരം സൃഷ്ടിക്കാമെന്നും ഇത് ഭാവിയില്‍ ജില്ലാ ആസ്ഥാനത്തെ സിപിഎമ്മിന് സംഘടനാ തലത്തില്‍ മുതല്‍കൂട്ടാവുമെന്നും അണികളും പ്രാദേശികളും പറയുന്നു. സിപിഎം കാടകം ഏരിയാ സെക്രട്ടറി സിജി മാത്യുവിന്റെ പേരാണ് ഇപ്പോള്‍ കാസര്‍കോട് മണ്ഡലത്തില്‍ മുന്‍ഗണനയിലുള്ളത്. 




Post a Comment

0 Comments

Top Post Ad

Below Post Ad