Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ്സ് ആദ്യ പട്ടികയില്‍ 40 പേര്‍: ഉദുമയില്‍ കെ.സുധാകരന്‍


തിരുവനന്തപുരം:(www.evisionnews.in) സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്റ് അംഗീകരിച്ചതായി സൂചന. 17 എം.എല്‍.എ മാര്‍ ഉള്‍പ്പെടെ 40 പേരാണ് ആദ്യ പട്ടികയില്‍ സ്ഥാനം പിടിച്ചത്.      കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ കെ.സുധാകരന്റെ പേരും തൃക്കരിപ്പൂരില്‍ കെ.പി.കുഞ്ഞിക്കണ്ണന്റെതും ലിസ്റ്റിലുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. കണ്ണൂര്‍ മണ്ഡലത്തില്‍ എ.പി അബ്ദുള്ളകുട്ടിയുടെ പേരും ഡി.സി.സി പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. ഇതിനെ ആശ്രയിച്ചായിരിക്കും ഉദുമയില്‍ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം അന്തിമമായി സ്ഥിരീകരിക്കുകയുള്ളു.
കോണ്‍ഗ്രസ് സാധ്യതാപ്പട്ടികയില്‍ സ്ഥാനംപിടിച്ചവര്‍ :ഉമ്മന്‍ചാണ്ടി(പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), കെ.സുധാകരന്‍ (ഉദുമ), മമ്പറം ദിവാകരന്‍ (ധര്‍മടം), ഐ.സി.ബാലകൃഷ്ണന്‍ (ബത്തേരി), കെ.സി.അബു, ടി.സിദ്ദിഖ് (കുന്നമംഗലം), എ.അച്യുതന്‍, സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), കെ.പി.ധനപാലന്‍, ടി.എന്‍.പ്രതാപന്‍ (കൊടുങ്ങല്ലൂര്‍), എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രന്‍ (കണ്ണൂര്‍), കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), എം.എ വാഹിദ് (കഴക്കൂട്ടം), സി.പി മുഹമ്മദ് (പട്ടാമ്പി), കെ.ശിവദാസന്‍ നായര്‍ !(ആറന്മുള), ഹൈബി ഈഡന്‍ (എറണാകുളം), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), അന്‍വര്‍ സാദത്ത് (ആലുവ), ഷാഫി പറമ്പില്‍ (പാലക്കാട്), വി.ടി ബല്‍റാം (തൃത്താല), ജഗദീഷ് (പത്തനാപുരം)

തൃശൂരില്‍ പത്മജ വേണുഗോപാലടക്കം മൂന്നുപേരെയാണ് പരിഗണിക്കുന്നത്. അതേസമയം, നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ് മല്‍സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും.


keyword-election-inc

Tags

Post a Comment

0 Comments

Top Post Ad

Below Post Ad