Type Here to Get Search Results !

Bottom Ad

പരസ്യങ്ങള്‍ അംഗീകാരത്തിന് വിധേയമാക്കണം

കാസര്‍കോട്:(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ടവരും വിവിധ മാധ്യമങ്ങളിലൂടെ നല്‍കുന്ന വിവിധ തരത്തിലുള്ള പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് വിധേയമാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. പ്രാദേശികമായി ലഭിക്കുന്ന ഇത്തരം അപേക്ഷകളില്‍ അംഗീകാരം നല്‍കുവാനുളള ചുമതല അതാത് ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് സമിതികള്‍ക്കും ഉപഗ്രഹചാനലുകള്‍, റേഡിയോ ചാനലുകള്‍, വിവിധ എഡിഷനുകളില്‍ പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങള്‍ എന്നിവയ്ക്കുളള പരസ്യത്തിന് അംഗീകാരം നല്‍കുന്നതിനായുളള ചുമതല സംസ്ഥാന മീഡിയ റിലേഷന്‍ സമിതിക്കുമാണ്. പരസ്യത്തിന്റെ മാതൃക സഹിതം നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷന് അപേക്ഷ നല്‍കണം. ദൃശ്യമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനുമുമ്പ് ദൃശ്യങ്ങളടങ്ങിയ സി ഡി ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് സമിതിക്കു മുന്‍പാകെ സമര്‍പ്പിക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad