ദേലംപാടി:(www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ മുസ്‌ലിം ലീഗ് ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കെ സുധാകരന്‍ ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികുമെന്ന വിശ്വാസത്തിലും ആവേശത്തിലുമാണ് പഞ്ചായത്തിലെ മുസ് ലിം ലീഗ് പ്രവര്‍ത്തകരെന്ന് പ്രവര്‍ത്തകരുടെ ആവേശം കണ്ട് നേതാക്കള്‍ വിലയിരുത്തി. കെ സുധാകരന്‍ സ്ഥാനാര്‍ഥിയാവുകയാണെങ്കില്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹത്തെത്തന്നെ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നും പ്രവര്‍ത്തകര്‍ നേതാക്കളോട് അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് സി.എച്ച് അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹമീദ് പള്ളങ്കോട് സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി ജലീല്‍ കോയ മുഖ്യപ്രഭാഷണം നടത്തി. കെ.ബി.എം ശരീഫ് കാപ്പില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഉസാമ പള്ളങ്കോട്, കെ.പി പള്ളിക്കുഞ്ഞി, കെ.എസ് മുഹമ്മദ് ഹാജി, എസ്.കെ ഷാഫി ഹാജി, മഷ്ഹൂദ് മൊഗര്‍, എം യൂസഫ് ഹാജി, എം.എ യൂസഫ് മയ്യള, ബഷീര്‍ പള്ളങ്കോട്, ടി.എ അബ്ദുല്ല ഹാജി, എം.എ അബ്ദുല്‍ ഖാദര്‍, റംസീര്‍ സി.കെ.വൈ, മന്‍സൂര്‍ കൊറ്റുമ്പ, സവാദ് സി.കെ, ഷക്കീല്‍ എ.ബി, അശ്‌റഫ് അല്‍ ഖാന്‍, ഖാദര്‍ അഡൂര്‍, അഷ്‌റഫ് പരപ്പ, ഹാരിസ് പള്ളങ്കോട് സംസാരിച്ചു.
കെ മുഹമ്മദ് കുഞ്ഞി, ഡി.എം അബ്ദുല്ലക്കുഞ്ഞി ഹാജി, എം മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാന്‍ ഹാജി പുണ്ടൂര്‍, കരിം ശാന്തിമല, ഇബ്രാഹിം കൊമ്പോട്, ബി.പി അബ്ദുല്ല പരപ്പ, ടി.പി ഇബ്രാഹിം, പി.എ ഇബ്രാഹിം, പി.എച്ച് അബ്ദുല്ല, കെ മൊയ്തീന്‍ കുഞ്ഞി, പി.എച്ച് അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി കുയിത്തല്‍, കെ.പി അഹ്മദ്, മഹ്മൂദ് ഹാജി, അബൂബക്കര്‍ പി.എ, ഇഖ്ബാല്‍ അഡൂര്‍, അമാനുള്ള അഡൂര്‍, ഫയാസ്, സൂപ്പി ഹാജി മായിനാടി, കെ.പി സൂപ്പി, മൊയ്തു ഏവന്തൂര്‍, മുഹമ്മദ് കൊട്ട്യാടി സംബന്ധിച്ചു.


Post a Comment
0 Comments