Type Here to Get Search Results !

Bottom Ad

നിയമസഭ: കൊല്ലത്ത് മുകേഷ്, ആറന്മുളയില്‍ വീണാ ജോര്‍ജ്, നികേഷ് അഴീക്കോട്


തിരുവനന്തപുരം: (www.evisionnews.in) നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം നിയോജക മണ്ഡലത്തില്‍ നടന്‍ മുകേഷും ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജും സ്ഥാനാര്‍ത്ഥികളാകും. ശനിയാഴ്ച എ കെ ജി സെന്ററില്‍ ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുകേഷിന്റെയും വീണയുടെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ ധാരണയായത്. 

റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി നികേഷിനെ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനും സെക്രട്ടറിയേറ്റില്‍ ധാരണയായിട്ടുണ്ട്. ഇവര്‍ക്ക് പാര്‍ട്ടി ചിഹ്നം നല്‍കണമോ എന്ന് ഉടന്‍ തീരുമാനിക്കും. 

മുകേഷും വീണയും നികേഷും സ്ഥനാര്‍ത്ഥയാകുന്നതിനെതിരെ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ഇത് അവഗണിച്ചാണ് മൂവരെയും സ്ഥനാര്‍ത്ഥികളാക്കാന്‍ സി പി എം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. 

keywords; election-candidate-cpim-2016

Tags

Post a Comment

0 Comments

Top Post Ad

Below Post Ad