Type Here to Get Search Results !

Bottom Ad

ബീഫ് നിരോധനം കര്‍ഷകരോടുള്ള ദ്രോഹം .ബി.ജെ.പി എം.എല്‍.എ

evisionnews

മുംബൈ:(www.evisionnews.in) മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ. നിരോധനം കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും എന്തിനാണ് പാവങ്ങളുടെ അന്നം മുട്ടിക്കുന്നതെന്നും ബി.ജെ.പി അംഗമായ ഭീംറാവു ധോണ്ഡെ ചോദിച്ചു. സംസ്ഥാനത്തെ വരള്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നിയമസഭയിലായിരുന്നു സര്‍ക്കാരിനെ ഞെട്ടിച്ച് കൊണ്ടുള്ള എം.എല്‍.എയുടെ വിമര്‍ശനം. വരള്‍ച്ച സമയത്ത് കന്നുകാലികളെ തീറ്റിപ്പോറ്റുകയെന്നത് കര്‍ഷകരെ സംബന്ധിച്ചെടുത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഭീംറാവു പറഞ്ഞു. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന ബീഡ് ജില്ലയിലെ ആഷ്തി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് ഭീംറാവു. 2014ലാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയത്. മഹാരാഷ്ട്രയിലെ ബീഫ് നിരോധനം കര്‍ഷക വിരുദ്ധമാണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബീഫിനെ കുറിച്ച് പറഞ്ഞ് പണി കളയാനില്ലെന്ന് രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബീഫ് നിരോധനം സംസ്ഥാനത്തെ കര്‍ഷകരെ എങ്ങനെ ബാധിക്കുമെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad