കാസര്‍കോട്:(www.evisionnews.in)കുമ്പള-ഉജാര്‍ ഉളുവാറില്‍ ഫാതിമത്ത് സുഹ്‌റയെ കൊലപ്പെടുത്തിയ കേസില്‍ ജിവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിക്കെതിരെ കൂടുതല്‍ ശിക്ഷാവിധികള്‍ ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും.ഇതിന് നിയമ വിദഗ്ധരുമായി ആലോചനകള്‍ നടത്തി ഉചിതമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുവൃത്തങ്ങള്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
തിങ്കളാഴ്ചയാണ് കൊലക്കേസിലെ പ്രതി ഉമ്മര്‍ബ്യാരിയെ ജിവപര്യന്തം തടവിന് ശിക്ഷിച്ച് അഡി.ജില്ലാസെഷന്‍സ് കോടതി വിധി പറഞ്ഞത്.തങ്ങളുടെ മകളുടെ ഘാതകനെ വധശിക്ഷക്ക് വിധേയനാക്കണമെന്ന് മാതാപിതാക്കള്‍ കോടതി പരിസരത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.എന്‍ ഇബ്രാഹിം കോടതിയെ ധരിപ്പിച്ചിരുന്നു.
കൊലനടന്നത് മുതല്‍ പ്രതിക്ക് ശിക്ഷവിധിക്കുന്നത് വരെ സുഹ്‌റയുടെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ച് നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് യൂത്ത്‌ലീഗ് ജില്ലാവൈസ്.പ്രസിഡണ്ടും കേസിലെ ഒന്നാം സാക്ഷിയുമായ യൂസഫ് ഉളുവാര്‍ പറഞ്ഞു. കേസന്വേഷിച്ച ടി.പി രഞ്ജിത്തിനേയും അന്വേഷണ സംഘാഗങ്ങളേയും പ്രത്യേക പ്രോസിക്യൂട്ടര്‍ നിയമിക്കാന്‍ വേണ്ടി യത്‌നിച്ച പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എയേയും യൂസഫ് ഉളുവാര്‍ അഭിനന്ദിച്ചു
keywords: ujar-ulwar-murder-case-court-family

Post a Comment
0 Comments