തൃക്കരിപ്പൂര്‍ : (www.evisionnews.in)ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം കരികടവിലെ കെ.പി മുഹമ്മദ് കുഞ്ഞി(69) നിര്യാതനായി.ഏറെക്കാലം ദുബായിലും,ഒമാനിലും വിവിധ കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്നു.ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് യു.പി സ്കൂള്‍ പി.ടി.എ പ്രസിഡണ്ടാണ്.ഭാര്യ ഫാത്തിമ.മക്കള്‍ : ഫൈസല്‍,ഇബ്രാഹിം,മുബാറക്ക്(മൂവ്വരും ദുബായ്).മരുമക്കള്‍ : ഹസീന രാമന്തളി,ഷഹാന പൊറോപ്പാട്,ഫാസില ഉടുമ്പുന്തല.കെ.പി ആയിഷയാണ് മാതാവ്.സഹോദരങ്ങള്‍ : മായിന്‍കുഞ്ഞി,കുഞ്ഞിപ്പാത്തുമ്മ,നഫീസ.
പരേതനോടുള്ള ആദരസൂചകമായി ഉടുംബുന്തല ജമാഅത്ത് യു.പി സ്കൂളിന്ന് ഇന്ന് അവധിയായിരുന്നു.ജുമുഅക്ക് ശേഷം ജമാഅത്ത് പ്രസിഡണ്ട് റസാഖ് പുനത്തിലിന്റെ അധ്യക്ഷതയില്‍ അനുശോചനവും പ്രാര്‍ത്ഥനയും നടത്തി.ജമാഅത്ത് ഖത്തീബ് അബ്ദുറസാഖ് ഫൈസി നേതൃത്വം നല്‍കി.

Post a Comment
0 Comments