Type Here to Get Search Results !

Bottom Ad

തൊഴില്‍ മേളയ്ക്ക് പതിനായിരങ്ങളെത്തി 830 പേര്‍ക്ക് തൊഴില്‍ ലഭിച്ചു


evisionnews

കാസര്‍കോട്:(www.evisionnews.in) സപ്തഭാഷാ സംഗമഭൂമിയില്‍ ആദ്യമായി കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയവും കാസര്‍കോട് വിവേകാനന്ദ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, യുവകിരണ്‍ എന്നിവ സംയുക്തമായി ചിന്മയാ വിദ്യാലയത്തില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളെത്തി. രാവിലെ എട്ട് മണിക്ക് തൊഴില്‍ മേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാലയവും പരിസരവും ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു.


8000 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് 830 പേര്‍ക്ക് നിയമനം നല്‍കി. 1500 ഉദ്യോഗാര്‍ത്ഥികളെ വിവിധ കമ്പനികളായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട് അവരുടെ നിയമനം കൂടിയാകുന്നതോടെ തൊഴില്‍ ലഭിച്ചവരുടെ എണ്ണം വര്‍ദ്ധിക്കും. 30 സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. രാവിലെ മേളയിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാനവസരം ലഭിച്ചിരുന്നു. 6 കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ തൊഴില്‍ മേളയ്‌ക്കെത്തിയവര്‍ക്ക് അവര്‍ നല്‍കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് കൊടുത്തു. വിവിധ കമ്പനികള്‍ അവര്‍ക്ക് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് നിരവധി ആളുകളെ സെലക്ട് ചെയ്ത് വെച്ചിട്ടുണ്ട്. പൊള്ളുന്ന ചൂടിനെയും അവഗണിച്ച് കൈക്കുഞ്ഞുങ്ങളുമായി നിരവധി പേര്‍ മേളയ്‌ക്കെത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad