അണങ്കൂര്‍: (www.evisionnews.in) ന്യൂജന്‍ പ്രണയത്തിന്റെ വശ്യമായ
ആശയാവിഷ്‌കാരമായ വീഡിയോ ആല്‍ബം യൂ ട്യൂബില്‍ വൈറലാകുന്നു. നാലംഗ
കളിക്കൂട്ടുകാരുടെ കൂട്ടായ്മയായ ടീം മിറാക്കിള്‍ റിലീസ് ചെയ്ത ആദ്യ
ആല്‍ബമായ 'ഹൃദയം തകര്‍ത്ത പെണ്ണ്' ആണ് നവമാധ്യമങ്ങളില്‍ വന്‍ ഹിറ്റായി
മാറിയിരിക്കുന്നത്. അണങ്കൂര്‍ ബെദിര സ്വദേശികളായ റാഷിദ് അഹമ്മദ്, അബൂ
ജീലാനി, യാസിര്‍ തഹ്‌സീര്‍, ആസിഫ് എന്നിവരാണ് ബാന്‍ഡ് അഗംങ്ങള്‍.
വ്യത്യസ്തമായ ബാക്ക് ഗ്രൗണ്ടില്‍ ഈണം പകര്‍ന്ന ആല്‍ബം ആയിരങ്ങളാണ് ഇതിനകം
കണ്ടത്. കളിതമാശകള്‍ക്കിടയിലും അല്‍പം കാര്യവും വേണമെന്ന ചിന്തയാണ്
ആല്‍ബമുണ്ടാക്കാന്‍ മുന്നോട്ടു വന്നതെന്ന് ബാന്‍ഡ് അംഗങ്ങള്‍ പറയുന്നത്.
പാട്ടിന്റെ വഴിയില്‍ ന്യൂജന്‍ തരംഗങ്ങളുണ്ടാക്കി വേറിട്ട
കാഴ്ചകളൊരുക്കാനുള്ള തയാറെടുപ്പിലാണ് ഈ ടീനേജുകാര്‍.
https://youtu.be/KjohSHb-jXk
keywords : team-miracle-album-new-gen
Post a Comment
0 Comments