Type Here to Get Search Results !

Bottom Ad

വികസനപദ്ധതികള്‍ക്ക് 32.17 ലക്ഷം രൂപയുടെ ഭരണാനുമതി

evisionnews

കാസർകോട്:(www.evisionnews.in) ജില്ലയില്‍ എം എല്‍ എ മാരുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 32,17,400 രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഭരണാനുമതി നല്‍കി. 

കെ കുഞ്ഞിരാമന്‍ എം എല്‍ എ (തൃക്കരിപ്പൂര്‍) യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പിലിക്കോട് ഗ്രാമപഞ്ചായത്തിലെ എരവില്‍-കടുവക്കാട് റോഡ് ടാറിംഗ് പ്രവൃത്തിക്കായി 8,00,000 രൂപയുടെയും മഞ്ചേശ്വരം മണ്ഡലത്തില്‍ പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കുമ്പള പഞ്ചായത്തിലെ എന്‍ എച്ച് റെയില്‍വെ അണ്ടര്‍ ബ്രിഡ്ജ് ടെമ്പിള്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 4,91,000 രൂപയുടെയും പുത്തിഗെ ഗ്രാമപഞ്ചായത്തിലെ കലാ നഗര്‍-ബന്തടുക്ക റോഡ് റീ ടാറിംഗിനായി അഞ്ച് ലക്ഷം രൂപയുടെയും മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ അഡ്ക്കകുന്നില്‍ മസ്ജിദ് റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ നാല് ലക്ഷം രൂപയുടെയും പൈവളിഗെ ഗ്രാമ പഞ്ചായത്തിലെ ബഡിയാര്‍ തലിത്തജെ റോഡ് ടാറിംഗിനായി മൂന്ന് ലക്ഷം രൂപയുടെയുമാണ് ഭരണാനുമതി ലഭിച്ചത്. 

കെ കുഞ്ഞിരാമന്‍ എം എല്‍ എ (ഉദുമ) യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞടുക്കം ചിറവാതുക്കല്‍ റോഡ് റീ ടാറിംഗിനായി ആറ് ലക്ഷം രൂപയുടെയും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും കൊട്ടോടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാനായി 1,26,400 രൂപയുടെയുമാണ് ഭരണാനുമതി ലഭിച്ചത്.

keywords : development-fund-mla-kasaragod-district
Tags

Post a Comment

0 Comments

Top Post Ad

Below Post Ad