കാസര്‍കോട്:(www.evisionnews.in) എരിയാലില്‍ വീടിന് നേരെ കല്ലേറുണ്ടായി. മൂന്ന് യുവാക്കളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി അഞ്ച് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. വെളളിയാഴ്ച രാത്രിയോടെയാണ് സംഭവം. എരിയാല്‍ ബള്ളീര്‍ ഹൗസിലെ അലി ജവാദി (22) നെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. വെളളിയാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടില്‍ അതിക്രമിച്ചെത്തിയ മൂന്നംഗ സംഘം ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നുവത്രെ. വീടിന് പുറത്തുണ്ടായിരുന്ന ജവാദിനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
എരിയാല്‍ ജി.എല്‍.പി സ്‌കൂളിന് സമീപത്തെ അബ്ദുല്‍റാഷിദ്(18), സുഹൃത്ത് റഷാദ്(18) എന്നിവരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments