Type Here to Get Search Results !

Bottom Ad

സമസ്ത സമ്മേളനം; പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം

ചട്ടഞ്ചാല്‍:(www.evisionnews.in) ആലപ്പുഴയില്‍ നടക്കുന്ന സമസ്ത 90-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി ചട്ടഞ്ചാലില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചതില്‍ എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി പ്രതിഷേധിച്ചു. ചട്ടഞ്ചാല്‍ മേഖലയില്‍ സമസ്തയുടെ ശക്തിയില്‍ വിറളിപൂണ്ടവരാണ് ഇതിന് പിന്നിലെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സലാം ബാഡൂര്‍ അധ്യക്ഷത വഹിച്ചു. കാദര്‍ കണ്ണമ്പള്ളി, സിദ്ദീഖ് മങ്ങാടന്‍, റൗഫ് ബായിക്കര, ടി.ഡി. ലത്തീഫ്, ഖാദര്‍ ചട്ടഞ്ചാല്‍, മൊയ്തു തൈര, മജീദ് ബെണ്ടിച്ചാല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad