കണ്ണൂര്‍ (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍ക്കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ട ജയരാജന്‍ കണ്ണൂര്‍ പാര്‍ട്ടി ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശേഷം തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങും. എകെജി സഹകരണ ആശുപത്രിയുടെ ആംബുലന്‍സിലാണ് ജയരാജന്‍ കണ്ണൂരിലേക്ക് തിരിച്ചത്.
കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് ആരോപണമുന്നയിക്കുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തലശേരി സെഷന്‍സ് കോടതി 2016 ജനുവരി 30ന് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെയായിരുന്നു ജയരാജന്റെ അപ്പീല്‍. സിബിഐ ആറു വാല്യമായി ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചു. മനോജ് വധത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവും മുഖ്യകണ്ണിയും ജയരാജന്‍ ആണെന്നു സിബിഐ ആരോപിച്ചിരുന്നു.
Keywords: Kannur-news-p-jayarajan-manoj

Post a Comment
0 Comments