Type Here to Get Search Results !

Bottom Ad

വിരമിച്ചിട്ടും സച്ചിനെ തേടി റെക്കോര്‍ഡുകള്‍ ;'പ്ലേയിങ്ങ് ഇറ്റ് മൈവേ' ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍


മുംബൈ:(www.evisionnews.in) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതിനു ശേഷവും റെക്കോര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തുകയാണ്. ഇത്തവണ അദ്ദേഹത്തിന്റെ ആത്മകഥയായ 'പ്ലേയിങ്ങ് ഇറ്റ് മൈ വേ' ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയായിരുന്നു. 

ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകം എന്ന നിലയിലാണ് സച്ചിന്റെ ആത്മകഥ ലിംക റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. നോണ്‍ ഫിക്ഷന്‍, ഫിക്ഷന്‍ വിഭാഗങ്ങളിലായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടതും 'പ്ലേയിങ്ങ് ഇറ്റ് മൈ വേ' ആയിരുന്നു 2014 നവംബര്‍ 6നായിരുന്നു ഹാച്ചിറ്റ് ഇന്ത്യ പുസ്തകം പുറത്തിറക്കിയത്. 1,50,289 കോപ്പികള്‍ ഇതുവരെയായി വിറ്റഴിഞ്ഞു. ബോറിയ മജുംദാറുമായി ചേര്‍ന്ന് പുറത്തിറക്കിയ ബുക്കിന് 899 രൂപയാണ് വില. ഇതുവരെയായി 13.51കോടി രൂപ പുസ്തകത്തില്‍ നിന്നും വരുമാനമുണ്ടായി. പ്ലേയിങ്ങ് ഇറ്റ് മൈവേയ്ക് ആദ്യ ദിനം തന്നെ പ്രീ ഓര്‍ഡറില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad