Type Here to Get Search Results !

Bottom Ad

ദളിത് ജീവിതം പ്രമേയമാക്കിയ തന്റെ ചിത്രത്തിന് അയിത്തം കല്‍പിക്കുന്നു -സലീം കുമാര്‍

കൊച്ചി (www.evisionnews.in): ദളിത് ജീവിതം പ്രമേയമാക്കിയ തന്റെ ചിത്രത്തിനു അയിത്തം കല്‍പിക്കുന്നുവെന്ന ആരോപണവുമായി നടന്‍ സലിംകുമാര്‍. 'മൂന്നാം നാള്‍ ഞായറാഴ്ച' എന്ന ചിത്രത്തിനാണ് വിവേചനം നേരിടേണ്ടി വന്നതെന്നും സിനിമയിലെ ജാതി വിവേചനമാണിതെന്നും അദ്ദേഹം പറഞ്ഞു. 

സലിംകുമാര്‍ നിര്‍മ്മിച്ച് അദ്ദേഹം തന്നെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണിത്. കറുമ്പന്‍ എന്ന ദളിതന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ 'ദളിതന്റെ കഥ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്നും അവര്‍ തിയേറ്ററിലേക്ക് വരില്ലെന്നുമാണ് വിതരണക്കാരുടെ വാദം. 

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദളിത് ജീവിതം പ്രമേയമാക്കിയ സിനിമകള്‍ ഉണ്ടായിട്ടില്ല. മോഹന്‍ലാല്‍ അഭിനയിച്ച ഉയരും ഞാന്‍ നാടാകെയ്ക്കും മമ്മൂട്ടിയുടെ പൊന്തന്‍മാടയ്ക്കും ശേഷം ദളിത് കഥാപാത്രം നായകനാകുന്ന സിനിമയില്ല. സിനിമയിലെ വിവേചനമാണിത്' സലിം കുമാര്‍ പറഞ്ഞു.

ആദിവാസികളും ദളിതരുമായ സഹോദരെങ്കിലും ഈ ചലച്ചിത്രം കാണമെന്നാണ് ആഗ്രഹം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ആറ് തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. വയനാട്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും പുനലൂരിലും തിയേറ്ററുകളില്‍ സിനിമ കാണിക്കുമെന്നും അദ്ദേഹം അറിയിച്ചു. 


Keywords: Cinema-news-saleem-kumar

Post a Comment

0 Comments

Top Post Ad

Below Post Ad