Type Here to Get Search Results !

Bottom Ad

സഅദിയ്യ സമ്മേളനത്തിന്‌ ഇന്ന് തിശ്ശീല വീഴും




സര്‍ക്കാര്‍ താക്കോല്‍ സ്ഥാനത്തേക്ക് ജില്ലക്കാര്‍ ഉയര്‍ന്ന് വരണം; സഗീര്‍ ഐ.എ.എസ്

ദേളി: ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താക്കോല്‍ സ്ഥാനത്തില്‍ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന് വരണമെന്ന് പി. മുഹമ്മദ് സഗീര്‍ ഐ. എ. എസ്. അഭിപ്രായപ്പെട്ടു. സഅദിയ്യയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡ്ദാനം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ ക്ഷാമം ജില്ലയുടെ പിന്നോക്കാവസ്ഥക്ക് ഒരു കാരണമാണ്. 80 ശതമാനം സ്ഥാപനത്തിലും മറ്റു ജില്ലക്കാരായ ജീവനക്കാരാണുള്ളത്. വിദേശത്തും മറ്റുമായി തൊഴില്‍ മേഖല ധാരാളമായി ലഭിച്ചതിനാല്‍ വിദ്യാഭ്യാസം വേണമെന്ന ചിന്ത പൊതുവെ കുറവായിരുന്നു. ഇപ്പോള്‍ ആ അവസ്ഥക്ക് മാറ്റം കണ്ടു വരുന്നുണ്ട്. സഅദിയ്യ പോലുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താന്‍ സഹായകമായിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രബോധനം സാര്‍വ്വ സ്പര്‍ശിയായവണം: ദഅ്‌വാ കോണ്‍ഫറന്‍സ്
ദേളി: സമൂഹത്തിന്റെ സര്‍വ്വതലങ്ങളേയും സ്പശിക്കുന്നതാവണം ഇസ്്‌ലാമിക പ്രബോധനമെന്ന് സഅദിയ്യ സമ്മേളന ഭാഗമായി സംഘടിപ്പച്ച ദഅ്‌വാ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. സാസ്‌കാരിക ജീര്‍ണതകളെ നന്മയുടെ വഴിയില്‍ പ്രതിരോധിക്കാന്‍ പണ്ടിതരും മഹല്ല് നേതൃത്വവും ജാഗ്രത പുലര്‍ത്തണം. അവശതയനുഭവിക്കുന്നവരിലേക്ക് സ്‌നേഹവും സഹാനുഭൂതിയും പകര്‍ന്നു നല്‍കാന്‍ പ്രബോധകര്‍ക്കാവണം. 

പ്രൊഫ. ഉബൈദുല്ലാഹി നദ്്‌വിയുടെ അധ്യക്ഷതയില്‍ കെ. പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്്ഘാടനം ചെയ്തു. സജീര്‍ ബുഖാരി, സിദ്ദീഖ് സിദ്ദീഖി, സി. കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ പ്രസംഗിച്ചു. 

മുമ്പേ നടന്നവരെ അനുസ്മരിച്ച് സഅദിയ്യ: അനുസ്മരണ സമ്മേളനം
ദേളി: ജാമിഅ സഅദിയ്യയെ ആദര്‍ശ വഴിയില്‍ നയിച്ച് മമ്പേ നടന്ന പോയ പണ്ഡിത മഹത്തുക്കളുടെ സ്മരണകളിരമ്പുന്നതായിരുന്നു അനുസ്മരണ സമ്മേളനം.

സഅദിയ്യ വാര്‍ഷിക സമ്മേളന ഭാഗമായി നടന്ന താജുല്‍ ഉലമാ, നൂറുല്‍ ഉലമാ, പൊസോട്ട് തങ്ങള്‍ എന്നിവരുടെ അനുസ്മരണ പരിപാടിയില്‍ പണ്ഡിത മഹത്തുക്കളുടെ ഓര്‍മകളുട ഓളം അലതള്ളി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര അനുസ്മരണ പ്രഭാഷണം നടത്തി. ബേക്കല്‍ ഇബ്രാഹിം മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
- See more at: http://www.muhimmathonline.com/2016/02/sa-adiya-conference.html#sthash.4ryTUzth.dpuf
Tags

Post a Comment

0 Comments

Top Post Ad

Below Post Ad