Type Here to Get Search Results !

Bottom Ad

രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ സെമിനാര്‍

കാസര്‍കോട്:(www.evisionnews.in)സാമൂഹികനീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സെറിബ്രല്‍ പാള്‍സി ഫിസിയോതെറാപ്പിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ മാതാപിതാക്കള്‍ക്കും ശുശ്രൂഷകര്‍ക്കുമായി ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാര്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളിലൂടെ ഈ മാസം 20 ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെയാണ് നടത്തുക.
സെറിബ്രല്‍ പാള്‍സിയുളള കുട്ടികളെ പരിചരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനും സംശയ നിവാരണത്തിനും ഓണ്‍ലൈന്‍ സെമിനാറിലൂടെ രക്ഷിതാക്കള്‍ക്ക് അവസരം ലഭിക്കും. സെമിനാറില്‍ നിഷിലെ പീഡിയാട്രിക് ഫിസിയോ തെറാപ്പിസ്റ്റ് എം റ്റി ഷൈനി നേതൃത്വം നല്‍കും. 
സെമിനാറില്‍ പങ്കെടുക്കുന്നതിനായി കാസര്‍കോട് കളക്ടറേറ്റിലെ ഡി ബ്ലോക്ക് രണ്ടാം നിലയിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256990 എന്ന നമ്പറിലോ റരുൗസറെ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. 

Post a Comment

0 Comments

Top Post Ad

Below Post Ad