കാസര്‍കോട്:(www.evisionnews.in)നെഹ്‌റു യുവകേന്ദ്രയും ബ്ലൈസ് തളങ്കരയും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ലഡ് ലൈറ്റ് ഷട്ടില്‍ ടൂര്‍ണമെന്റ് കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ഇന്റര്‍ യൂത്ത് സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തില്‍ 24 ടീമുകള്‍ പങ്കെടുത്തു. ബാങ്കോട് വിജ്ഞാന വേദിയെ പ്രതിനിധീകരിച്ച് ഇബ്രാഹി ബാസിതും, മുഹമ്മദ് അര്‍ഷാദും ജില്ലാതല മത്സര്ങ്ങള്‍ക്കു യോഗ്യത നേടി. നെഹ്‌റു യുവകേന്ദ്ര കാസര്‍കോട് ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ സയ്യിദ് സവാദ്, മഹിമ എന്നിവര്‍ സംസാരിച്ചു.

Post a Comment
0 Comments