Type Here to Get Search Results !

Bottom Ad

പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

evisionnews

കോഴിക്കോട്:(www.evisionnews.in) സി.പി.എം നേതാവ് പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇതു സംബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്‍കി. റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതിയെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ജയില്‍ ചട്ടം. എന്നാല്‍, നേരത്തെ ഇതിനനുവദിച്ചത് അപ്പോഴത്തെ അടിയ ന്തര സാഹചര്യം കണക്കാക്കിയായിരുന്നു. അടിയന്തര സാഹചര്യം ഉണ്ടായാല്‍പ്പോലും 24 മണിക്കൂറിലധികം ഒരു റിമാന്‍ഡ് പ്രതിയെ സ്വകാര്യ ആസ്പത്രിയില്‍ തുടരാന്‍ അനുവദി അനുവദിക്കരുതെന്നാണ് നിയമം. അതുകൊണ്ട് ജയരാജനെ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങണമെന്ന് നോട്ടീസില്‍ ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad