Type Here to Get Search Results !

Bottom Ad

മംഗല്യ സ്വപ്‌നങ്ങള്‍ക്ക് കൂട്ടായ്മയുടെ സാക്ഷാത്കാരം; ലജ്‌നത്തിന്റെ തണലില്‍ രണ്ടു യുവതികള്‍ മിന്നണിഞ്ഞു

evisionnews

ബെദിര (www.evisionnews.in): കാരുണ്യത്തിന്റെ ഉറവവറ്റാത്ത നാട്ടുകൂട്ടത്തിന്റെ സ്‌നേഹമംഗളങ്ങള്‍ ഏറ്റുവാങ്ങി രണ്ടു യുവതികള്‍ വിവാഹിതരായി. നാലുപതിറ്റാണ്ടുകാലം ജീവകാരുണ്യ സാമൂഹ്യ മേഖലകളിലെ സാന്നിധ്യമായ ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നികാഹ് ചടങ്ങിലാണ് നിര്‍ധനരായ രണ്ടു പെണ്‍കുട്ടികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ മിന്നുകെട്ട് നടന്നത്.

ശനിയാഴ്ച വൈകിട്ട് മര്‍ഹും ബിഎംസി നഗറില്‍ നടന്ന പ്രൗഢമായ നികാഹ് ചടങ്ങിന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാര്‍മികത്വം വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദാരിമി ഖുതുബക്ക് നേതൃത്വം നല്‍കി. ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. 

ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി, ബിഎംഎ മുഹമ്മദ് ഹാജി, ബിഎ കുഞ്ഞഹമ്മദ്, ബിഎച്ച് മുഹമ്മദ്, ഖാലിദ് ഹാജി ചാല, സിഎ അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം ഹാജി, ഇ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞു മാസ്റ്റര്‍, അബ്ദുല്ല ഹാജി സുല്‍ത്താന്‍ നഗര്‍, ബിഎസ് അബ്ദുല്ല, ബിഎംസി ബഷീര്‍, അബ്ദുല്‍ റസാഖ് ഹാജി, എന്‍.എം സിദ്ദീഖ്, അബൂബക്കര്‍സ ബിഎച്ച് സൈനുദ്ദീന്‍, സിഎ മുഹമ്മദ്, എഎ ഇബ്രാഹിം, ഹനീഫ് മീത്തല്‍, പികെ ഹാരിസ്, ബഷീര്‍ കുന്നില്‍, ബിഎ സലാം പ്രസംഗിച്ചു. ഹാരിസ് ബെദിര സ്വാഗതവും സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.






Keywords: Kasaragod-news-nikah










Post a Comment

0 Comments

Top Post Ad

Below Post Ad