തിരുവനന്തപുരം (www.evisionnews.in): തങ്ങള്‍ നടത്തുന്നത് അഴിമതി ചാമ്പ്യന്മാരായ മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഗവര്‍ണര്‍ പി. സദാശിവസത്തിന്റെ നയപ്രഖ്യാപനം പ്രസംഗം ബഹിഷ്‌ക്കരിച്ചതിന് ശേഷം നിയമസഭയ്ക്ക് പുറത്ത് സംസാരിക്കുകയായിരുന്നു വി.എസ്. ഈ പ്രതിഷേധം ഗവര്‍ണറോടുള്ള ബഹുമാനക്കുറവാകില്ല. അദ്ദേഹവുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും വി.എസ് വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായെന്നും അഴിമതിക്കാരെ വെച്ച് സര്‍ക്കാര്‍ ഭരണം തുടരരുതെന്നുമാണ് ഞങ്ങളുടെ അഭിപ്രായം. പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് ഗവര്‍ണര്‍ തന്നെ പറഞ്ഞിരുന്നു. സഭയില്‍ ശാന്തരായി ഇരിക്കുകയോ അല്ലെങ്കില്‍ പുറത്തുപോകുകയോ ചെയ്യണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. ഗവര്‍ണരുടെ ആവശ്യത്തെ യഥാവിധി മാനിക്കുകയായിരുന്നു പ്രതിപക്ഷം ചെയ്തത്.

Post a Comment
0 Comments