ന്യൂഡല്‍ഹി (www.evisionnews.in): സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ദല്‍ഹി മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡി.സി.പിയെത്തി യെച്ചൂരിയില്‍ നിന്നും നേരിട്ട് മൊഴിയെടുത്തു. ജെ.എന്‍.യു വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാടെടുത്ത യെച്ചൂരിക്ക് മുമ്പും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഫെബ്രുവരി 15ന് സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി ഭവനിലെ ഫോണിലേക്കാണ് വധഭീഷണി വന്നിരുന്നത്. ആദ്മി സേന എന്ന പേരിലാണ് ഭീഷണിസന്ദേശം വന്നത്. സി.പി.എം നിലപാടിനോടുളള പ്രതികാരമാണ് ഭീഷണിയെന്ന് യെച്ചൂരി പ്രതികരിച്ചിരുന്നു.
ഫോണിലൂടെയുളള ഭീഷണിയെ രാഷ്ട്രീയമായി നേരിടുമെന്നും ദേശവിരുദ്ധരായി തങ്ങളെ ചിത്രീകരിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞിരുന്നു. യെച്ചൂരിയുടെ ഫേസ്ബുക്ക് അക്കൗണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്തിരുന്നു രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നതിനെതിരെ യെച്ചൂരി ഉള്‍പ്പടെയുള്ള ഇടതു നേതാക്കള്‍ ശക്തമായി നിലപാടെടുത്തിരുന്നു. പാര്‍ലമെന്റിലും രോഹിത് വെമുലയുടേതടക്കം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ യെച്ചൂരി ശക്തമായി ഉന്നയിച്ചിരുന്നു.
Keywords: national-news-akg-

Post a Comment
0 Comments