ടെല്‍അവീവ് (www.evisionnews.in): ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥി ഇസ്രായേലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കൊലയെന്ന് ബന്ധുക്കള്‍. ആന്ധ്രയിലെ കുപ്പത്തെ രാമകുപ്പം സ്വദേശി രാജ് കുമാറാ (24)ണ് മരിച്ചത്. കുപ്പം സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണമെഡലോടെ റാങ്ക് നേടിയ രാജ് കുമാര്‍ ഉപരിപഠനത്തിനാണ് ടെല്‍അവീലിലെത്തിയത്. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നിയോജകമണ്ഡലമാണ് കുപ്പം. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
Keywords; National-news-student

Post a Comment
0 Comments