Type Here to Get Search Results !

Bottom Ad

സൊനാക്ഷിയോട് ബിക്കിനിയിടാമോ എന്ന് ചോദിച്ചവന് കിട്ടിയത് ചുട്ടമറുപടി

മുംബൈ (www.evisionnews.in): ചലചിത്ര താരം സൊനാക്ഷി സിന്‍ഹയോട് ലൈംഗിക ചുവയോടെ സംസാരിച്ച യുവാവിന് ട്വിറ്ററിലൂടെ താരത്തിന്റെ ചുട്ടമറുപടി. ഇതുവരെ അമിത മേനി പ്രദര്‍ശനം നടത്തിയിട്ടില്ലാത്ത സൊനാക്ഷിയോട് എന്നാണ് ശരീരം കാണിക്കുക, ബിക്കിനി ധരിച്ച് എന്നാണ് പ്രത്യക്ഷപ്പെടുക എന്ന് ചോദിച്ച യുവാവിന് നേരെയാണ് അതേ നാണയത്തില്‍ താരം തിരിച്ചടിച്ചത്. ഈ ചോദ്യം അമ്മയോടും സഹോദരിയോടും ചോദിക്കാനാണ് സൊനാക്ഷി ട്വിറ്റര്‍ മറുപടിയിലൂടെ പ്രതികരിച്ചത്. 

സൊനാക്ഷി ചൂടായതോടെ കാര്യം പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ യുവാവ് നടിയോട് ക്ഷമാപണം നടത്തിയപ്പോള്‍ പോസ്റ്റ് പിന്‍വലിക്കുകയാണെന്നും അവന് ഇപ്പോള്‍ സ്ത്രീകളുടെ മഹത്വം മനസിലായിക്കാണുമെന്നും സൊനാക്ഷി ട്വറ്ററിലൂടെ ആരാധകരെ അറിയിച്ചു. 


Keywords: mumbai-news-sinaksha

Tags

Post a Comment

0 Comments

Top Post Ad

Below Post Ad