തിരുവനന്തപുരം (www.evisionnews.in): മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭക്കുള്ളില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അഴിമതി സര്‍ക്കാര്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ രംഗത്തുവന്നു. ചോദ്യോത്തര വേളക്കിടെ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ബഹളം അവസാനിപ്പിക്കണമെന്ന് സ്പീക്കറുടെ റൂളിംഗ് ഉണ്ടായെങ്കിലും പ്രതിപക്ഷം അതിന് തയാറാകാതെ മുദ്രാവാക്യം വിളികള്‍ ഉയര്‍ത്തുകയായിരുന്നു. അടിയന്തര പ്രമേയം ആദ്യ തന്നെ പരിഗണിക്കാമെന്ന സ്പീക്കറുടെ ഉറപ്പിനെ തുടര്‍ന്ന് പ്രതിപക്ഷം പിന്നീട് ബഹളം അവസാനിപ്പിക്കുകയായിരുന്നു.

Post a Comment
0 Comments