മംഗളൂരു (www.evisionnews.in): രാമനെ മുന്നിലിറക്കി രാജ്യത്ത് സംഘ്പരിവാര്‍ മുസ്ലിം വിരുദ്ധ പ്രചാരണം ആളിക്കത്തിക്കുന്നതിനിടയില്‍ കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ രാമായണം പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടി മുസ്ലിം വിദ്യാര്‍ത്ഥിനി സംസ്ഥാനത്ത് ഒന്നാമതെത്തി. പുത്തൂര്‍ സുള്ള്യപദവിലെ ഇബ്രാഹിമിന്റെ മകള്‍ ഫാത്തിമത്ത് റാഹിലയാണ് രാമായണ മത്സരത്തില്‍ താരമായത്. ഭാരത സംസ്‌കൃതി പ്രതിഷ്ഠാനാണ് പരീക്ഷയുടെ സംഘാടകര്‍. 2015 നവംബറിലാണ് പരീക്ഷ നടന്നത്. സര്‍വോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് റാഹില. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയതിനൊപ്പമാണ് റാഹില രാമായണ പഠനത്തിനിറങ്ങിയത്.
Keywords: Karnataka-news-manglore-ramayanam-exam-winner-rahila

Post a Comment
0 Comments