തിരുവനന്തപുരം (www.evisionnews.in): കേരളത്തിന്റെ വടക്കന്‍ മണ്ഡലത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ യാത്രകള്‍ നയിക്കുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രബലന്മാരായ നേതാക്കള്‍ യാത്ര പാതിവഴിയില്‍ എത്തിയതോടെ വിവാദ വിഷയങ്ങളില്‍ പോര് തുടങ്ങി. അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയെ ചൊല്ലിയാണ് ഇടത് വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടിതുടങ്ങിയത്. പദ്ധതി അനിവാര്യമാണെന്ന് പിണറായി വിജയന്‍ ആവശ്യപ്പെടുമ്പോള്‍ ഇതു വേണ്ടേ വേണ്ടെന്നാണ് കാനം രാജേന്ദ്രന്റെ നിലപാട്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍ സി.പി.എമ്മിന്റെ നിലപാടല്ല സി.പി.ഐയുടേയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറികൂടിയായ കാനം രാജേന്ദ്രന്‍ പറയുന്നു. പദ്ധതിയെ കുറിച്ച് എല്‍.ഡി.എഫ്. ചര്‍ച്ച ചെയ്തിട്ടില്ല. അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുള്ള പിണറായി വിജയന്റെ അഭിപ്രായം സി.പി.എമ്മിന്റേത് മാത്രമാണ്. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐയുടേതെന്നും കാനം പറഞ്ഞു.
നവകേരള മാര്‍ച്ചിന്റെ ഭാഗമായി ചാലക്കുടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കേണ്ട പദ്ധതി തന്നെയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.


Post a Comment
0 Comments