ചെറുവത്തൂര്‍ (www.evisionnews.in): ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരം. നീലേശ്വരം പടന്നക്കാട്ടെ ഷദാബാ (28)ണ് മരിച്ചത്. സുഹൃത്ത് റാഷിദി(27)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10.30 മണിയോടെ ചെറുവത്തൂര്‍ ആര്‍.ടി.ഒ ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം. കുറുകെ ചാടിയ നായയെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷദാബിനെയും റാഷിദിനെയും ഉടന്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഷദാബ് വഴി മധ്യേ മരിക്കുകയായിരുന്നു. പടന്ന വണ്ണാത്തംമുക്കിലെ ബന്ധുവീട്ടില്‍ പോയി രണ്ട് ബൈക്കുകളിലായി നാല് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
Keywords; Kasaragod-news-cheruvathr-bike-accident

Post a Comment
0 Comments