കാസര്‍കോട് (www.evisionnews.in): കല്ലുകെട്ട് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കന്യപ്പാടിക്ക് സമീപം നെടുഗളയിലെ സുന്ദര (46)നാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
ഷിറിബാഗിലുവിലെ വീട്ടിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു പോകാന്‍ ഉളിയത്തടുക്കയില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പ്രദേശത്തുണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. ഗുരുവമദറു ദമ്പതികളുടെ മകനാണ്. ഭാര്യ: രാജീവി. മക്കള്‍: യോഗീഷ്, ലാവണ്യ, ചിത്രജ്ഞന്‍. സഹോദരങ്ങള്‍: ലളിത, ലക്ഷ്മി.
Post a Comment
0 Comments