ബെദിര (www.evisionnews.in): ബെദിരയിലെ യുവകൂട്ടായ്മയായ ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനയുടെ നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 21ന് നടക്കും. കെ.എസ് ഹെഗ്‌ഡെ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ ബെദിര ഹയാത്തുല്‍ ഹുദാ മദ്രസ പരിസരത്താണ് പരിപാടി.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധയിനം പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. സമാപനത്തോടനുബന്ധിച്ച് സമൂഹവിവഹവും ധനസഹായ വിതരണവും നടക്കും.
Keywords: Kasaragod-news-bedira-lajnath-sangadana

Post a Comment
0 Comments