Type Here to Get Search Results !

Bottom Ad

കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവുമോ? അമിത് ഷാ ചര്‍ച്ച തുടങ്ങി


കൊച്ചി (www.evisionnews.in): നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തിയത്. ബിജെപി കേരള, തമിഴ്‌നാട് ഘടകം നേതാക്കളുമായി അമിത് ഷാ ചര്‍ച്ച തുടങ്ങി. കേരളത്തിലെ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ സ്വീകരിക്കേണ്ട ബഹുമുഖ തന്ത്രങ്ങള്‍ ദേശീയ അധ്യക്ഷന്‍രെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ആസൂത്രണം ചെയ്യും. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രാഥമിക ധാരണയും ഇന്നുണ്ടാകുമെന്നാണ് സൂചന. പത്തോളം മണ്ഡലങ്ങളിലാണ് ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്നത്. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളും പാര്‍ട്ടിയുടെ സാധ്യത ലിസ്റ്റിലുണ്ട്. ആലുവ ഗസ്റ്റ് ഹൗസിലാണ് അമിത് ഷാ തങ്ങുന്നത്. 

കൊച്ചിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം കോട്ടയത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയില്‍ പങ്കെടുക്കും. വീണ്ടും ദേശീയ അധ്യക്ഷനായതിന് ശേഷം ആദ്യമായാണ് ഷാ കോട്ടയത്ത് എത്തുന്നത്. അമിത് ഷായുടെ വരവിനെത്തുടര്‍ന്ന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ്അതിനിടെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കാനിടയില്ലെന്നാണ് ഏറ്റവും പുതിയ വിവരം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad