Type Here to Get Search Results !

Bottom Ad

യുവാവിനെ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു

കാസര്‍കോട് (www.evisionnews.in): യുവാവിനെ രണ്ടംഗസംഘം കാര്‍ തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനും നായന്മാര്‍മൂല പടിഞ്ഞാര്‍മൂല സ്വദേശിയുമായ സവാദി (23)നാണ് വെട്ടേറ്റത്. തലക്കും കൈക്കും പരിക്കേറ്റ ഇയാളെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാത്രി 12മണിയോടെ പടിഞ്ഞാര്‍മൂലയിലാണ് സംഭവം. നായന്മാര്‍മൂലയിലെ ഒരു ക്ലബ്ബിലെ യോഗം കഴിഞ്ഞ് സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവിട്ട് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെ രണ്ടംഗ സംഘം കാര്‍ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് കാറില്‍ നിന്ന് ബലം പ്രയോഗിച്ച് താഴെയിറക്കിയ ശേഷം വാള്‍കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പറയുന്നു. 

Keywords: Kasaragod-news-man-hospitalized-attack-injured

Post a Comment

0 Comments

Top Post Ad

Below Post Ad