കാസര്‍കോട് (www.evisionnews.in): ചൗക്കിയില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. വിദ്യാനഗര്‍ പന്നിപ്പാറയിലെ എം.എ അംനാസി(21)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച 12മണിയോടെയാണ് ചൗക്കി ആസാദ് നഗറിലെ റഫീഖിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. സ്വര്‍ണ പാദസരം, അയ്യായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് കവര്‍ന്നത്. ആളനക്കം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് രണ്ടുപേര്‍ ഓടിരക്ഷപ്പെടുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ യുവാവിനെ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും കളവുപോയ പണവും മൊബൈല്‍ ഫോണും അംനാസിന്റെ കൈവശം കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റൊരു യുവാവിനെ പോലീസ് അന്വേഷിച്ച് വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Post a Comment
0 Comments