തിരുവനന്തപുരം (www.evisionnews.in): ബേക്കറിയുടമയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന്‍ ഭീമന്‍ രഘുവിനെതിരെ പോലീസ് കേസെടുത്തു. മദ്യലഹരിയിലായിരുന്ന ഭീമന്‍ രഘുവും സുഹൃത്തും കടയുടമയെ മര്‍ദ്ദിച്ചെന്നാണ് പരാതി. വട്ടിയൂര്‍ കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ശ്രീലക്ഷ്മി സ്‌റ്റോഴ്‌സ് ഉടമ ശ്രീജേഷിന്റെ പരാതിയിലാണ് കേസ്.
ഞായറാഴ്ച വൈകിട്ട് 5.30നാണ് സംഭവം. ശ്രീജേഷിന്റെ കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ രഘുവും കൂട്ടുകാരന്‍ വിഷ്ണുവും ഐസ്‌ക്രീം ആവശ്യപ്പെട്ടു. ശ്രീജേഷ് കാറിനടുത്ത് പോയി ഐസ്‌ക്രീം നല്‍കി. വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ എത്തിച്ചുകൊടുക്കാനുള്ള ബുദ്ധിമുട്ട് കടയുടമ അറിയിച്ചു. ഇതോടെ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും രഘുവും വിഷ്ണുവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. പരിക്കേറ്റ കടയുടമ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Post a Comment
0 Comments