മംഗളൂരു (www.evisionnews.in): നഗരത്തില്‍ നിന്ന് കാണാതായ രണ്ട് കോളജ് വിദ്യാത്ഥിനികളെ ഷൊര്‍ണ്ണൂരില്‍ കണ്ടെത്തിയതായി മംഗളൂരു ബന്ദര്‍ പോലീസിന് വിവരം ലഭിച്ചു. ഇരുവരും റെയില്‍വെ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. വിവരമറിഞ്ഞ് ബന്ദര്‍ പോലീസ് ഇന്‍ര്‍ സിറ്റിയില്‍ ഷൊര്‍ണൂരിലേക്ക് പുറപ്പെട്ടതായി മംഗളൂരു പോലീസ് ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. തങ്ങള്‍ വേളാങ്കണ്ണിയിലേക്ക് പോവുകയാണെന്ന് കുട്ടികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.
പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിന് പഠിക്കുന്ന 17കാരികളായ സ്മൃതി, ജാക്വലിന്‍ എന്നിവരെയാണ് ഫെബ്രുവരി ഒന്നു മുതല്‍ കാണാതായത്. ക്ലാസ് കഴിഞ്ഞ് 2.30ന് കോളജ് കാമ്പസ് വിട്ട ഇരുവരും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്നു വൈകിട്ട് തന്നെ രക്ഷിതാക്കള്‍ മംഗളൂരു നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരാള്‍ നഗരത്തിലെ ചിലിമ്പി സ്വദേശിനിയും മറ്റൊരാള്‍ സൂറത്ത്കല്‍ നിവാസിയുമാണ്.
Keywords: Kasaragod-news-

Post a Comment
0 Comments