Type Here to Get Search Results !

Bottom Ad

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജനെ മാര്‍ച്ച് 11 വരെ റിമാന്റ് ചെയ്തു

തലശ്ശേരി (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ മാര്‍ച്ച് 11 വരെ റിമാന്റ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടു. ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുമെന്നാണ് സൂചന. 

പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രി വിട്ട ജയരാജന്‍ കണ്ണൂര്‍ പാര്‍ട്ടി ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശേഷം എകെജി സഹകരണ ആശുപത്രിയുടെ ഐസിയു ആംബുലന്‍സിലാണ് കോടതിയിലെത്തിയത്. പുതുതായി ജില്ലാ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന എം.വി ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രമുഖ സിപിഎം നേതാക്കള്‍ ജയരാജനെ കോടതിയില്‍ അനുഗമിച്ചിരുന്നു.

കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് ആരോപണമുന്നയിക്കുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തലശേരി സെഷന്‍സ് കോടതി 2016 ജനുവരി 30ന് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെയായിരുന്നു ജയരാജന്റെ അപ്പീല്‍. സിബിഐ ആറു വാല്യമായി ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചു. മനോജ് വധത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവും മുഖ്യകണ്ണിയും ജയരാജന്‍ ആണെന്നു സിബിഐ ആരോപിച്ചിരുന്നു.


Keywords: Kannur-news-remand-p-jayarajan-friday
Tags

Post a Comment

0 Comments

Top Post Ad

Below Post Ad