കൊച്ചി (www.evisionnews.in): 22 ലക്ഷം രൂപയുടെ വിദേശ സിഗററ്റുമായി 11 കാസര്‍കോട് സ്വദേശികള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. ബഹ്‌റൈന്‍, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് കടത്താന്‍ ശ്രമിച്ച സിഗററ്റാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ബാഗേജിനുള്ളില്‍ വെച്ചായിരുന്നു സിഗരറ്റ് കടത്താന്‍ ശ്രമിച്ചത്. മുമ്പ് രണ്ടരക്കോടിയോളം വിലവരുന്ന വിദേശ സിഗരറ്റ് ഡിആര്‍ഐ പിടികൂടിയിരുന്നു. ദുബൈ ജബറലി പോര്‍ട്ടില്‍ നിന്നും ചെന്നൈയിലെ സ്വകാര്യ കമ്പനിക്ക് വേണ്ടി കൊച്ചിയിലെത്തിയ കണ്ടെയ്‌നര്‍ പരിശോധിച്ചപ്പോഴാണ് സിഗരറ്റ് കണ്ടെത്തിയത്.
Keywords: Kochi-news-kasaragod-cigarette

Post a Comment
0 Comments