കൊച്ചി (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നേമത്തും മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ തിരുവനന്തപുരത്തും മത്സരിക്കും. മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ കൃഷ്ണദാസും തിരുവനന്തപുരത്തെ കാട്ടാക്കടയിലോ തലശ്ശേരിയിലോ മത്സരിച്ചേക്കും.
മഹിളാ നേതാവ് ശോഭാസുരേന്ദ്രന്‍ പാലക്കാട്ട് മത്സരിക്കുമെന്നാണ് ആദ്യഘട്ട സൂചനകള്‍. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ആലുവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ബിജെപി യോഗത്തിലാണ് ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കാസര്‍കോട്ടോ മഞ്ചേശ്വരത്തോ മത്സരിച്ചേക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജയലക്ഷമി എന്‍ ഭട്ടിന് ലഭിച്ച വന്‍ സ്വീകാര്യതയാണ് സുരേന്ദ്രനെ കാസര്‍കോട്ട് മത്സരിപ്പിക്കണമെന്ന ആവശ്യത്തിന് പിന്നില്‍. ജയലക്ഷ്മിയെ 10,000ലേറെ വോട്ടുകള്‍ക്കാണ് മുസ്ലിംലീഗിലെ എന്‍.എ നെല്ലിക്കുന്ന് പരാജയപ്പെടുത്തിയത്. കാസര്‍കോട് ഹിന്ദു ഐക്യവേദി നേതാവ് കുണ്ടാര്‍ ഹരീഷ തന്ത്രിയുടെ പേരും പരിഗണനയിലുണ്ട്.
Keywords: Kerala-news-assembly-candidates-bjp

Post a Comment
0 Comments