അംബാല (www.evisionnews.in): ബീഫ് കഴിക്കാതെ ജീവിക്കാന്‍ കഴിയാത്തവര്‍ ഹരിയാനയിലേക്ക് വരേണ്ടെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. നമ്മുടെ ഭക്ഷണ രീതികളോട് പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ ചില രാജ്യങ്ങള്‍ സന്ദര്‍ശിക്കാറില്ല. ഇതും അങ്ങനെ കണ്ടാല്‍ മതിയെന്നും സംസ്ഥാനത്തെ ബീഫ് നിരോധനത്തില്‍ യാതൊരു ഇളവും നല്‍കുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഹരിയാനയില്‍ വിദേശികള്‍ക്ക് ബീഫ് കഴിക്കാന്‍ അനുമതി നല്‍കുന്നതായി വാര്‍ത്തകള്‍ ഈയിടെ പുറത്തുവന്നിരുന്നു. വിദേശരാജ്യങ്ങളില്‍നിന്നുള്ള നിരവധിപേര്‍ ജോലി ചെയ്യുന്ന ഹരിയാനയില്‍ സ്വന്തം ഇഷ്ട പ്രകാരമുള്ള ഭക്ഷണം കഴിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥയാണെന്നും കാണിച്ച് വിദേശ തൊഴിലാളികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
സംസ്ഥാനത്തെത്തുന്ന വിദേശികള്‍ക്ക് ഗോംമാംസം കഴിക്കാന്‍ സാധിക്കുന്ന തരത്തില്‍ യാതൊരു വിധത്തിലുമുള്ള ഇളവും നല്‍കില്ലെന്ന്് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജ് പറഞ്ഞു.

Post a Comment
0 Comments